സംസ്ഥാനത്ത് വനിതകൾക്ക് വേണ്ടിയുള്ള ആദ്യത്തെ വൺ ഡേ ഹോം പദ്ധതിക്ക് തുടക്കം കുറിച്ചു. തലസ്ഥാനത്താണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ വൺ ഡേ ഹോം ആരംഭിക്കുന്നത്. അടിയന്തരമായ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് വൺഡേ ഹോം പ്രവർത്തനമാരംഭിക്കുന്നത്. 6 ക്യുബിക്കുകളും 25 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററിയും ഉൾപെടുന്നതാണ് ഇത്. തമ്പാനൂർ ബസ് ടെർമിനലിലെ എട്ടാം നിലയിലാണ് ഈ സൗകര്യം തയ്യാറാക്കിയിരിക്കുന്നത്.
എയർ കണ്ടീഷനിങ്ങ്, ഡ്രസിങ്ങ് റൂം, ടോയിലറ്റുകൾ, കുടിവെള്ളം തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വനിതാ ശിശുക്ഷേമ വകുപ്പും, നഗരസഭയുടെയും നേതൃത്വത്തിൽ ചെറിയ തുക ഈടാക്കി കൊണ്ടാണ് വൺഡേ ഹോം പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പ്രവേശനമെങ്കിലും അമ്മമാരോടൊപ്പം എത്തുന്ന 12 വയസു വരെയുള്ള ആൺകുട്ടികൾക്കും താമസം അനുവദിക്കുന്നതാണ്. അശരണരായ വനിതകൾക്ക് കൂടുതൽ മുൻഗണനയും നൽകും. രാത്രി കാലങ്ങളിൽ താമസമൊരുക്കുന്നതിനുള്ള എൻ്റെ കൂട് പദ്ധതിക്ക് പുറമേയാണ് വൺഡേ ഹോം ആരംഭിച്ചിരിക്കുന്നത്.
Content Highlights; The first one-day home for women in the state has been launched