തെരുവിലിറങ്ങി പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകളെ അപമാനിച്ച് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. ഒരു വിഭാഗം സ്ത്രീകൾ ലഹരി ഉപയോഗിച്ചതിന് ശേഷം തെരുവുകളിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയാണെന്നാണ് വനിതാ ദിനത്തിൽ ദിലീപ് ഘോഷ് ആക്ഷേപിച്ചത്. ടാഗോറിൻ്റെ ഗാനങ്ങളിലെ വരികൾ വളച്ചൊടിച്ച് വീഡിയോകൾ നിർമിക്കുകയൂം ചെയ്യുന്ന അശ്ളില പ്രവർത്തികളിൽ സ്ത്രീകൾ ഏർപെടുന്നത് നിർഭാഗ്യകരമാണെന്നും ഘോഷ് പറഞ്ഞു.
വീഡിയോയിൽ അന്തസില്ലാത്ത പ്രവർത്തികൾ ചെയ്യുന്നതിലൂടെ ചില യുവതികൾ ആത്മാഭിമാനം, അന്തസ്, സംസ്കാരം, ധാർമികത എന്നിവയൊക്കെ മറന്നു പോകുകയാണ്. ആരെയും താൻ കുറ്റപെടുത്തുന്നില്ല, പക്ഷേ ഇത് സമൂഹത്തിൻ്റെ അപചയമാണെന്നും ഘോഷ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി പ്രതിഷേധം സംഘടിപ്പിക്കുകയും സ്ത്രീകൾ അത്തരം പ്രതിഷേധങ്ങളുടെ മുൻ നിരയിൽ ലഹരി ഉപയോഗിച്ച് ഇരിക്കുകയും ദിവസം മുഴുവൻ പ്രകോപന പരമായ മുദ്രവാക്യം ഉയർത്തുകയും ചെയ്യുന്നു. സമൂഹം എവിടേക്കാണ് പോകുന്നതെന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി. ഇത്തരം പ്രവർത്തികളിൽ ഏർപെടുന്ന സ്ത്രീകൾ തെരുവിൽ ആക്രമത്തിന് ഇരയാകുമെന്നും ഘോഷ് കൂട്ടിച്ചേർത്തു. പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
Content Highlights; bjp president dilip ghosh said that Women are taking part in the protest in the street using substance