കേന്ദ്ര സർക്കാരിൻ്റെ പെട്രോൾ വില വർദ്ധനവിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ഡൽഹിയിലും മുംബെെയിലും 36 രൂപക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞ ബി.ജെ.പി ഏത് കമ്പനിക്ക് വേണ്ടിയാണ് ഇപ്പോൾ നിശബ്ദരായിരിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ആന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണക്ക് എക്കാലത്തേയും താഴ്ന്ന വില രേഖപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് സാധാരണക്കാർക്ക് ആശ്വാസകരമായ രീതിയിൽ പെട്രോളിൻ്റെ വില കുറക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഇന്ധനത്തിൻ്റെ എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോള മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. ബിജെപിയുടെ ഇന്ധന വില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിൻ്റ വില കുത്തനെ ഇടിഞ്ഞിട്ടും കൊറോണ രാജ്യവ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും ബിജെപി സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
content highlights: Priyanka Gandhi Vadra attacks Centre on oil price hike, demands relief for people