കൊവിഡ് 19; ലോകത്ത് ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരും പാരിസും പുറത്ത്

Virus could shake up world's most expensive cities

ലോകത്ത് ഏറ്റവും ജീവിത ചെലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരും പാരിസും പുറത്തു പോകാൻ സാധ്യതയെന്ന് റിപ്പോർട്ട്. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ടൂറിസം മേഖല പാടേ തകർന്ന സാഹചര്യത്തിൽ ഈ നഗരങ്ങളെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ സിംഗപ്പൂര്‍, ഹോങ്കോങ് പാരീസ് എന്നീ നഗരങ്ങളാണ് ഏറ്റവും ചെലവേറിയ നഗരങ്ങളായി ലോകത്ത് അറിയപ്പെടുന്നത്. 

ആഗോളതലത്തിൽ ജനങ്ങളുടെ ജീവിതച്ചെലവിനെക്കുറിച്ച് വിവരശേഖരണം നടത്തുന്ന എകണോമിക്സ് ഇൻ്റലിജൻസ് യൂണിറ്റാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2019 ൽ പുറത്തുവിട്ട സർവ്വേ ഫലത്തിൽ നിന്നും വ്യത്യസ്തമായിരിക്കും കൊറോണ വന്നതിന് ശേഷമുള്ള 2020 ലെ സർവ്വേ ഫലമെന്നും ഇകണോമിക്സ് ഇൻ്റലിജൻസ് യൂണിറ്റ് വ്യക്തമാക്കി. 

ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന നഗരങ്ങളിൽ വലിയ തോതിൽ വിലയിടിവ് ഉണ്ടാവും. മുൻനിരയിലുള്ള പാരീസ് പട്ടികയിൽ നിന്ന് പുറത്താകുമെന്നും ആ സ്ഥാനത്ത് ജപ്പാൻ നഗരമായ ഒസാക്ക വരാനാണ് സാധ്യതയെന്നും ഇ.ഐ.യു സൂചിപ്പിക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യങ്ങൾ യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ടൂറിസം മേഖലയെയും വിമാന കമ്പനികളെയുമായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക എന്ന റിപ്പോർട്ട് വന്നിരുന്നു.  

content highlights: Virus could shake up world’s most expensive cities