തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഴ് മാസമായി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തിരികെ സര്‍വീസിലേക്ക്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിലാണ് നിയമനം.
പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. കൊറോണ വൈറസ് നിയന്ത്രാധീതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍ കൂടിയായ ശ്രീറാമിനെ തിരികെയെടുത്തത്. കൊവിഡ്19 സ്‌പെഷ്യല്‍ ഓഫീസറായാണ് നിയമനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശ്രീറാം കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച് ജീവനെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കാറോടിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിട്ട് അപകടമുണ്ടാക്കിയിട്ടും പരിശോധനക്ക് വിധേയനാകാനും സമ്മതിച്ചിരുന്നില്ല.
Content Highlight: Sriram Venkittaraman back to service in Health Department