കൊവിഡ് 19; അമേരിക്കയിൽ മൂന്നാഴ്ചകൊണ്ട് തൊഴിലില്ലാതായത് ഒന്നരക്കോടി ആളുകൾക്ക്

US unemployment rises 6.6m in a week as coronavirus takes its toll

മൂന്നാഴ്ചയായുള്ള കൊവിഡ് പ്രതിസന്ധിയിൽ അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടത് 1.6 കോടി ആളുകൾക്കാണ്. 66 ലക്ഷം പേരാണ് പുതുതായി തൊഴിൽരഹിത ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് യു.എസ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കാലിഫോർണിയയിൽ നിന്ന്  9,25,000 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ രണ്ടുകോടിയിലേറെപ്പേർ തൊഴിൽരഹിതരാകുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി വർധിക്കും.

ന്യൂയോർക്കിൽ ഏകദേശം 286,596 പേർക്കും ഫ്ലോറിഡയിൽ 154,171 പേർക്കും തൊഴിൽ നഷ്ടമായി. അതേസമയം യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനയ്യായിരത്തോടടുത്തു. ഇതുവരെ 14,865 പേരാണ് മരിച്ചത്. 4.35 ലക്ഷം പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 22,941 പേർക്കു മാത്രമാണ് രോഗം ഭേദമായത്. 

content highlights: US unemployment rises 6.6m in a week as coronavirus takes its toll