സിയൂള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേ ഇന്നിന്റെ സുരക്ഷ ഉപദേഷ്ടാവാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 15ന് നടന്ന മുത്തശ്ശന്റെ ജന്മവാര്ഷിക ആഘോഷത്തില്‍ നിന്നും കിം വിട്ടുനിന്നിരുന്നു. അതിനെതുടര്‍ന്നാണ് കിം അസുഖ ബാധിതനാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും. അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചു എന്നതടക്കമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കിം ജോംഗ് ഉന്നിനു യാതൊരു പ്രശ്നവുമില്ലെന്നും ഏപ്രില്‍ 13 മുതല്‍ അദ്ദേഹം രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോന്‍സാനില്‍ കഴിയുകയാണെന്നും ദക്ഷിണ കൊറിയന്‍ സുരക്ഷ ഉപദേഷ്ടാവ് അറിയിച്ചു. കിമ്മിന്റെ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഉത്തര കൊറിയയില്‍നിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കിയിരുന്നു.
Content Highlight: South Korea declares Kim Jong Un is alive