കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കു ലോറിയുമായി എത്തുന്നവർ ഉൾപ്പെടെ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് കോട്ടയം ജില്ല റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കും. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം. ചരക്കു ലോറിയിലെ ഡ്രൈവർമാരുടേയും സഹായിയുടേയും ശരീരോഷ്മാവ് പരിശോധിക്കും. തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്കുന്ന പാസുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.
content highlights: covid: more restrictions in Kottayam markets