കൊറോണ വൈറസിന്റെ ഉത്ഭവം സ്വഭാവികം; പഠനങ്ങള്‍ ശരിവെച്ച് ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാന്‍. കോവിഡ് വിഷയത്തില്‍ ചൈനക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജീനുകളുടെ സീക്വന്‍സുകളേയും വൈറസിനേയും കുറിച്ച് പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും റയാന്‍ പറഞ്ഞു.

ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തു വന്നതെന്നും അതിനുള്ള തെളിവ് കൈയിലുണ്ടെന്നും ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനക്കെതിരെയും ട്രംപ് രംഗത്ത് വന്നിരുന്നു.

Content Highlight: WHO states the origin of Covid 19 Virus is automatic, not leak from any lab