വാഷിംങ്ടണ്‍: വര്‍ഷാവസാനത്തോടെ കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന് തയാറാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒട്ടും താമസിക്കാതെ തന്നെ അതിന് സാധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം അമേരിക്കയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം 11,57,687 ആയി ഉയര്‍ന്നു. മരണ നിരക്ക് 67,674 ആയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോകം മുഴുവന്‍ ആശങ്ക പരത്തിയ കൊറോണ വൈറസിനെതിരെയുള്ള വാക്സിന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ആഗോള പ്രതികരണത്തിന് നേതൃത്വം നല്കുന്ന ഒരു വാക്സിനും ചികിത്സയും കണ്ടെത്തുന്നതിന് 8 ബില്ല്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാമെന്ന പ്രാഥമിക പ്രതിജ്ഞയുമായി ഒരു അന്താരാഷ്ട്ര മെഡിക്കല്‍ പ്രോഗ്രാം സംഘപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്.
ബ്രിട്ടനില്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, യൂറോപ്പിലുടനീളമുള്ള മറ്റ് ശാസ്ത്രജ്ഞരപും സ്വന്തമായ രീതിയില്‍ മരുന്നുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്.
അമേരിക്കക്കുള്ളില്‍ കമ്പനികളിലെയും ഗവേഷണ ലാബുകളിലെയും ലബോറട്ടറികളില്‍ കുറഞ്ഞത് 115 വാക്സിന് പ്രോജക്ടുകള്‍ നടക്കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഒരു വാക്സിന് വികസിപ്പിച്ചെടുക്കുമ്പോള്‍ അത് സാര്‍വത്രികവും ലോകമെമ്പാടുമുള്ള ഓരോ വ്യക്തിക്കും ലഭ്യമാകണമെന്നും ഏപ്രില്‍ അവസാനം സ്പുട്നിക്കിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Content Highlight: Donald Trump says US will find a vaccine against Corona Virus by the end of this year