എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

SSLC and Higher secondary exams in Lockdown

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയിൽ നടത്താൻ അലോചന. ഇരു പരീക്ഷകളും ഒരേ സമയത്ത് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പ്ലസ് വൺ പരീക്ഷകൾ മാറ്റിവെക്കും. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച്ച വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. 

പരീക്ഷകൾ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും. പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചിൽ രണ്ട് പേർ മാത്രമേ ഇരിക്കാൻ പാടുള്ളുവെന്ന കർശന നിർദേശം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ നടത്തിപ്പ്. പൊതു ​ഗതാ​ഗതം തുടങ്ങിയതിന് ശേഷം പരീക്ഷ നടത്തിയാൽ മതിയോ എന്ന വിഷയത്തിൽ തീരുമാനം ആയിട്ടില്ല. അതിന് മുമ്പാണെങ്കിൽ കുട്ടികളെ സമയത്ത് സ്കൂളിലെത്തിക്കാൻ ബദൽമാർഗം ഒരുക്കേണ്ടി വരും. മൂല്യ നിർണയം അധ്യാപകരുടെ വീട്ടിൽ പേപ്പർ നൽകി നടത്തണമോ അതോ ക്യാമ്പുകളുടെ എണ്ണം കൂട്ടി നടത്തണമോ എന്ന വിഷയം വിദ്യാഭ്യാസ വകുപ്പിൻ്റെ പരി​ഗണനയിലാണ്. സർവ്വകലാശാല പരീക്ഷകൾ എന്ന് ആരംഭിക്കും എന്നതിൽ തീരുമാനമായില്ല.

content highlights: SSLC and Higher secondary exams in Lockdown