കേരളത്തിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഉണ്ടാവില്ല; വാഹന ഷോറൂമുകളും തുറന്നു പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി സർക്കാർ

No vehicle restriction in Kerala

കേരളത്തില്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം. കണ്ടെയിന്‍മെൻ്റ് സോണില്‍ അത്യാവശ്യ വാഹനങ്ങള്‍ ഓടിക്കാം. അവശ്യസര്‍വീസുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. വര്‍ക്ക് ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാനായിരുന്നു നേരത്തേ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് ദിവസവും തുറക്കാമെന്നാണ് പുതിയ തീരുമാനം. മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ വാഹന നിയന്ത്രണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. 

രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ സമയത്തുണ്ടായിരുന്ന വാഹന നിയന്ത്രണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ തുടരുമോ എന്ന സംശയം നിലനിൽക്കുന്നുണ്ടായിരുന്നു. രണ്ടാം ഘട്ട ലോക്ക് ഡൗണിന് സമാനമായ രീതിയില്‍ ഇന്നലെയും ചില വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. തുടർന്നാണ് സർക്കാർ ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്. 

content highlights: No vehicle restriction in Kerala