കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21നും മേയ് 29നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മേയ് 13ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രൈമറി, അപ്പർ പ്രൈമറി തലത്തിലെ 81,600 അധ്യാപകർക്ക് ഓൺലൈനായി ആരംഭിച്ചിരുന്ന അധ്യാപക പരിശീലനം പൂർത്തിയാക്കും. കുട്ടികൾക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് നടത്താനാണ് തീരുമാനം. കേബിളിനും ഡിടിഎച്ചിനും പുറമേ വെബിലും മൊബൈലിലും ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
content highlights: SSLC, higher secondary exams will be held from 21 May