മഹാമാരിക്കാലത്ത് ബുദ്ധന്റെ സന്ദേശങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു; കൊവിഡ് പോരാളികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ലോകം വലിയ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ബുദ്ധന്റെ സന്ദേശങ്ങളായ കരുണയും സേവനവും സമര്‍പ്പണവും പ്രാധാന്യമര്‍ഹിക്കുന്നു നരേന്ദ്രമോദി. ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹം ബുദ്ധ പൂര്‍ണ്ണിമ ആശംസകള്‍ നേര്‍ന്നു

ബുദ്ധനെപ്പോലെ ത്യാഗത്തിന്റെയും സേവനത്തിന്റെയും ഒരുപാട് ഉദാഹരണങ്ങള്‍ നാം അനുദിനം കാണുന്നു ഇപ്പോഴത്തെ ഈ പ്രതിസന്ധിക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ് പ്രതിരോധത്തിനായി പൊരുതുന്നവര്‍ക്കായി ഈ ഒരു നിമിഷം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിര്‍ണായകമായ അവസരത്തില്‍ കോവിഡ് പോരാളികള്‍ക്ക് നന്ദി രേഖപ്പെടുത്താം

കൂടാതെ ഈ പ്രതിസന്ധി സമയത്ത് സേവനതല്പരരായി മുന്നിട്ടിറങ്ങുന്നവരെ അഭിനധിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരാശയ്ക്കും സങ്കടത്തിനും സാധ്യതയുള്ള ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണ്. ഇന്ത്യ നിസ്വാര്‍ത്ഥ സേവനമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്.ഇന്ത്യ നിരവധിരാജ്യങ്ങള്‍ക്ക് സഹായമേകി. ഇന്ത്യയുടെ വികസനം ലോകത്തിന്റെ പുരോഗതിക്ക് സഹായിക്കും. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Content Highlight: PM Modi address the Nation for wishing all the Health staffs and other Corona Warriors