വിദ്വേഷ പ്രസംഗം; സാക്കീര്‍ നായിക്കിൻ്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ

Zakir Naik's Peace TV fined Rs 2.75 crore for broadcasting hate speech, inciting murder in UK

വിദ്വേഷ പ്രഭാഷണം നടത്തിയതിന് ഇസ്‌ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിൻ്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ. യു.കെയിലെ സര്‍ക്കാര്‍ ഏജന്‍സിയായ ഓഫ്‌കോം ആണ് പീസ് ടിവി വിദ്വേഷം കലര്‍ന്ന പ്രഭാഷണം ചാനലില്‍ പ്രക്ഷേപണം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്. കുറ്റകൃത്യങ്ങൾക്ക് വരെ കാരണമാകുന്ന രീതിയിലുള്ള ഉള്ളടക്കം അടങ്ങിയ പ്രഭാഷണങ്ങളാണ് പീസ് ടിവി ഉറുദു, പീസ് ടിവി എന്നിവയില്‍ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ ഉള്ളതെന്ന് ഏജൻസി വ്യക്തമാക്കി.

ജൂലൈ 2019ല്‍ സംപ്രേഷണം ചെയ്ത മതപരമായ സ്വഭാവമുള്ള പരിപാടിയായ കിതാബ് ഉത് തഖ്വീതിലാണ് വിദ്വേഷ പ്രചാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ സംപ്രേക്ഷണ നിയമങ്ങള്‍ സാക്കീര്‍ നായിക്കിൻ്റെ ചാനല്‍ ലംഘിച്ചുവെന്നും സമിതി കണ്ടെത്തി. ദുബായില്‍ നിന്ന് ഇംഗ്ലീഷ്, ബംഗാളി, ഉറുദു ഭാഷകളില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്ന സാറ്റലൈറ്റ് ടെലിവിഷന്‍ ശൃംഖലയാണ് പീസ് ടിവി. പീസ് ടിവിയുടെ സ്ഥാപകനും പ്രസിഡൻ്റുമാണ് സാക്കീർ നായിക്.

2016 ല്‍ മലേഷ്യയിലേക്ക് കടന്ന നായിക്കിനെ ഇന്ത്യയിൽ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗത്തിലൂടെ തീവ്രവാദത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യ ആവശ്യപ്പെട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മലേഷ്യയിലാണ് നായിക്. 

content highlights: Zakir Naik’s Peace TV fined Rs 2.75 crore for broadcasting hate speech, inciting murder in UK