ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കും. നിലവില്‍ കാറ്റ് ഒഡീഷയിലെ പാരാദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. ഇരു സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ മൂന്നുലക്ഷം ആളുകളെയാണ് ബംഗാളിലെ തീരമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഒഡീഷ 11 ലക്ഷം ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവിടെ നാല് ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങൾ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
സൈക്ലോണിൻ്റെ പ്രഭാവത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
content highlights: ‘Amphan’ weakens into an extremely severe cyclonic storm, heavy rain and wind in Odisha and Bengal