പാക്ക് യാത്രാ വിമാനം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ്‌ ജനവാസകേന്ദ്രത്തിൽ തകര്‍ന്നു വീണു;.107 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

PIA Flight With 99 On Board Crashes In Karachi Minute Before Landing

പാകിസ്താന്‍ ഇൻ്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് വിമാനം തകര്‍ന്നു വീണത്. 

വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു. ഇവിടുത്തെ പരിക്കേറ്റ 25 താമസക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട സ്ഥലത്ത് പാക്കിസ്ഥാൻ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും വിന്യസിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം താത്കാലികമായി അടച്ചു. കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹെൽത്ത് ആൻഡ് പോപ്പുലേഷൻ വെൽഫയർ മന്ത്രാലയം അറിയിച്ചു.

content highlights: PIA Flight With 99 On Board Crashes In Karachi Minute Before Landing