യുഎസ് പ്രതിഷേധം; വാഷിങ്ടണിലെ ഗാന്ധി പ്രതിമ തകർത്തു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Mahatma Gandhi’s statue outside the Indian Embassy in Washington vandalized

വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. ജോർജ് ഫ്ലോയിഡിൻ്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരിൽ ചിലരാണ് നശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് 25നാണ് ജോർജ് ഫ്ലോയിഡ് പൊലീസ് അതിക്രമത്തിൽ മരിക്കുന്നത്. ജോർജിൻ്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് യുഎസിൽ നടക്കുന്നത്.

തുടർച്ചയായ എട്ടാം ദിവസവും യുഎസിൽ പ്രതിഷേധം തുടരുകയാണ്. ഫ്ലോയിഡിൻ്റെ ജന്മനഗരമായ ടെക്സസിലെ ഹൂസ്റ്റണിലാണ് ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം അക്രമാസക്തമായതോടെ പ്രതിഷേധക്കാർ പൊതുസ്വത്തുക്കളും സ്മാരകങ്ങളും നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് വാഷിങ്ടൺ ഡി.സിയിൽ സെെനം ഇറങ്ങി. 29 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 

content highlights: Mahatma Gandhi’s statue outside the Indian Embassy in Washington vandalized