പിഎം കെയേഴ്സ് പദ്ധതിയെ വിവരാവകാശ പരിധിയിൽ ഉൾപെടുത്തുന്നതിനായി ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

plea in delhi highcourt to bring under rti pm cares fund

പിഎം കെയേഴ്സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപെട്ടുകൊണ്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പദ്ധതിക്കായി ലഭിച്ച തുകയും, അത് ഏതൊക്കെ ആവശ്യങ്ങൾക്കാണ് ചിലവാക്കിയതെന്നും വെബ്സൈറ്റിൽ ഇടണമെന്നും ആവശ്യപെട്ടു കൊണ്ടാണ് പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവയൊക്കെ പൊതുസ്ഥാപനമാണെന്നും അതു കൊണ്ടു തന്നെ ഇവയെല്ലാം വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും ഹർജിയിൽ വ്യക്തമാക്കി. പിഎം കെയേഴ്സുമായി ബന്ധപെട്ട വിവരങ്ങൾ വിവരാവകാശം നിയമ പ്രകാരം നൽകാനാകില്ലെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

പിഎം കെയേഴ്സ് ഒരു പൊതു സ്ഥാപനം അല്ലാത്തതു കൊണ്ട് വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും ആവശ്യമായ വിവരങ്ങൾ ഇതിൻെ സൈറ്റിൽ ലഭ്യമാണെന്നുമായിരുന്നു വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ നൽകിയ മറുപടി.

Content Highlights; plea in delhi highcourt to bring under rti pm cares fund