കാലവർഷം ശക്തിപ്രാപിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഡാമുകളുടെ കാര്യത്തിൽ എല്ലാവിധ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദമായ സത്യവാങ്മൂലം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴയുണ്ടായാലും ഡാമുകൾ തുറക്കേണ്ടി വരില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ മാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും സർക്കാർ അറിയിച്ചു.
ഇത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി മാർഗ നിർദേശം പുറത്തിറക്കിയതു കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തര പരിശോധന നടക്കുന്നുണ്ടന്നും സർക്കാർ വ്യക്തമാക്കി. കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റി
Content Highlights; kerala government on safety of dams in state during monsoon