അമേരിക്കൻ ജനതയുടെ 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ല; വിവാദ പരമാർശവുമായി ജോ ബെെഡൻ

Joe Biden says 10 to 15% of Americans 'are just not very good people' in an interview on how to unite America

അമേരിക്കയിൽ എല്ലാവരും നല്ല ആളുകളല്ലെന്ന വിവാദ പരാമർശവുമായി അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബെെഡൻ. 10 മുതൽ 15 ശതമാനം വരെ നല്ല ആളുകളല്ലെന്നാണ് ബെെഡൻ്റെ പ്രസ്താവന. വംശീയ ബന്ധത്തെക്കുറിച്ചുള്ള ഒരു ഓൺലെെൻ ചർച്ചയ്ക്കിടെ സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. എന്നാൽ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും നല്ലവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജോർജ് ഫ്ലോയിഡിൻ്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളോടുള്ള അമേരിക്കൽ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രതികരണം വളരെ മോശമായിരുന്നുവെന്നും ബെെഡൻ പറഞ്ഞു. ഒരു പ്രസിഡൻ്റ് പറയുന്ന വാക്കുകളിൽ വളരെ പ്രാധാന്യം ഉണ്ടെന്നും പ്രസിഡൻ്റ് എഴുന്നേറ്റു നിന്ന് ആളുകളെ ഭിന്നിപ്പിക്കുമ്പോൾ സ്വാഭാവികമായും ഞങ്ങളില്‍ നിന്നും ഏറ്റവും മോശമായ പ്രതികരണമായിരിക്കും പുറത്തുവരുന്നതെന്നും ബെെഡൻ വ്യക്തമാക്കി.

‘ഒരു രാഷ്ട്രമെന്ന നിലയിൽ അമേരിക്ക മികച്ച രാജ്യമാണെന്ന് നമ്മൾ വിചാരിക്കുന്നുണ്ടോ?. ഭൂരിപക്ഷം ആളുകളും ഇങ്ങനെ വിചാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 10% മുതൽ 15% വരെ ആളുകൾ വളരെ നല്ല ആളുകളൊന്നുമല്ല. പക്ഷെ നമ്മളെല്ലാവരും അവരെ പോലെയാണെന്ന ധാരണയും തെറ്റാണ്’. അദ്ദേഹം പറഞ്ഞു. 

content highlights: Joe Biden says 10 to 15% of Americans ‘are just not very good people’ in an interview on how to unite America