കാഠ്മണ്ഡു: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ നേപ്പാള്‍ മാറ്റം വരുത്തി. ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാര് വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പൗരത്വം ലഭിക്കുവാന്‍ ഏറ്റവും കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും കാത്തിരിക്കണം. ഇന്ത്യന്‍ പൗരന്മാരെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് ഏഴു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ പൗരത്വം നല്‍കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഭേദഗതിയെ ന്യായീകരിച്ചത്.
എന്നാല്‍ ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്.
ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
Content Highlight: Nepal amends citizenship bill for Indians after clash between Countries