ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യനിഷ്ഠ പാലിച്ച് ട്രെയിനുകള്‍. 201 ട്രെയിനുകളാണ് ജൂലൈ 1ന് കൃത്യ സമയം പാലിച്ചത്. ഇതിനു മുമ്പുള്ള ജൂണ്‍ 23ലെ 99.54% എന്ന റെക്കോഡ് തകര്‍ത്താണ് ഇന്നലെ ട്രെയിനുകള്‍ എല്ലാം സമയം പാലിച്ചത്. ഒരു ട്രെയില്‍ മാത്രം വൈകിയതാണ് 100% നഷ്ടപ്പെടാന്‍ കാരണം.
Trains in the Fast Lane: Enhancing services to unprecedented levels, Indian Railways made history on 1st July, 2020 by achieving 100% punctuality rate. pic.twitter.com/zqNXFNx4Z6
— Piyush Goyal (@PiyushGoyal) July 2, 2020
ലോക്ക്ഡൗണ്‍ കാലമായതിനാല്‍ സ്ഥിരമായി സര്‍വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയാണ് ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. പ്രത്യേക റൂട്ടുകള്‍ക്ക് മാത്രമാണ് നിലവിലത്തെ സാഹചര്യത്തില്‍ അനുമതി.
അതേസമയം, 151 ആധുനിക ട്രെയിനുകളിലൂടെ 109 ജോഡി റൂട്ടുകളില്‍ പങ്കെടുത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇന്നലെ ഔദ്രോഗികമായി തുടക്കം കുറിച്ചതായി ദേശീയ ട്രാന്സ്പോര്ട്ടര് പറഞ്ഞു. 30,000 കോടി രൂപയുടെ നിക്ഷേപം ഇതിനായി സ്വകാര്യമേഖലയില്‍ നടത്തും.
Ministry of Railways has invited Request for Qualifications (RFQ) for private participation for operation of passenger train services over 109 Origin Destination(OD) pairs of routes through introduction of 151 modern Trains (Rakes).https://t.co/rUyBpOidQQ pic.twitter.com/ORSLx2w7zX
— Ministry of Railways (@RailMinIndia) July 1, 2020
കൊറോണ വൈറസ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ഓഗസ്റ്റ് 12 വരെ എല്ലാ സാധാരണ മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ സര്‍വീസുകളും സബര്‍ബന്‍ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.
Content Highlight: Indian Railways achieves 100% punctuality for first time in history, 201 trains on time