താരങ്ങൾക്ക് പിന്നാലെ തമിഴ്നാട് ബിജെപി; ഗൗതമിയും നമിതയും നേതൃനിരയിൽ

new office bearers for tamilnadu bjp actress gauthami and namitha in executive committee

താരത്തിളക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് തമിഴ്‌നാട് ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. നടിമാരായ ഗൗതമിയെയും നമിതയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി നിയമിച്ചു. സംസ്ഥാന അധ്യക്ഷനായി എൻ മുരുകൻ സ്ഥാനമേറ്റതിന് പിന്നാലെയാണ് താക്കോൽ സ്ഥാനങ്ങളിൽ പുനസംഘടന നടത്തിയത്. പാർട്ടിയിൽ നിന്നും പുറത്താക്കിയ നടി ഗായത്രി രഘുറാമിനെ തിരിച്ചടുത്ത് സാംസ്കാരിക വിഭാഗത്തിൻ്റെ ചുമതലയും നൽകി.

നടനും നാടക പ്രവർത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാൻജി. നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയിൽ ചേർന്നത്. നമിതക്കൊപ്പം ബിജെപിയിൽ ചേര്‍ന്ന നടൻ രാധാവിക്ക് സ്ഥാനമൊന്നും ഇതുവരെ നൽകിയിട്ടില്ല. നയൻതാരക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് ഡിഎംകെയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് രാധാവി ബിജെപിയിൽ ചേരുന്നത്.

ലിവിങ് ടുഗദർ ആയി 13 വർഷം ഒരുമിച്ച് താമസിച്ച നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസനുമായി 2016 ൽ പിരിഞ്ഞതിനു ശേഷമാണ് ഗൗതമി ബിജെപിയുമായി വീണ്ടും അടുത്തത്. 10 വൈസ് പ്രസിഡൻ്റുമാർ 4 ജനറൽ സെക്രട്ടറിമാർ 9 സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം. അഴിച്ചു പണിയിൽ മുതിർന്ന നേതാവ് പൊൻരാധാകൃഷ്ണന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

Content Highlights; new office bearers for tamilnadu bjp actress gauthami and namitha in executive committee