കോവിഡുണ്ടെങ്കിൽ പാർട്ടിയിൽ പങ്കെടുക്കാം; ആദ്യം രോഗിയാകുന്നവർക്ക് സമ്മാനം

students in us are throwing corona virus parties

ലോകം മുഴുവനും കൊവിഡിനെ പ്രതിരോധിക്കാൻ പരക്കം പായുമ്പോൾ കൊവിഡ് അതിരൂക്ഷമായ അമേരിക്കയിൽ ഒരു കൂട്ടം ആളുകൾ വൈറസിനെ ക്ഷണിച്ചു വരുത്തി കൊണ്ട് കൊവിഡ് പാർട്ടികൾ സംഘടിപ്പിക്കുകയാണ്. യുഎസിലെ അലബാമ സംസ്ഥാനത്താണ് കൊവിഡ് പാർട്ടികൾ നടത്തുന്നത്. കൊവിഡ് ബാധിച്ചവർ പാർട്ടി നടത്തുകയും ഇതിൽ പങ്കെടുക്കുന്നവരിൽ ആർക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്ന് കണ്ടെത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് പാരിദോഷികങ്ങളും നൽകുന്നുണ്ട്. കൊവിഡ് ബാധിതർക്കായി ടസ്കാലൂസയിലാണ് ഇത്തരം പാർട്ടി നടത്തിയത്.

കോവിഡ് രോഗം ബാധിച്ചവരെ വിദ്യാര്‍ഥികള്‍ പ്രത്യേകമായി തന്നെ ആഘോഷ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയ്യുന്നതാണ് രീതി. വിദ്യാര്‍ഥികള്‍ ഒരു കുടത്തില്‍ പണം നിറച്ച് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നയാള്‍ക്ക് ആ തുക നല്‍കും. മനപൂർവ്വം മറ്റുള്ളവർക്ക് വൈറസ് ബാധിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും സിറ്റി സൌണസിലൽ മെംബർ സോണിയ മകിൻസ്ട്രി പറഞ്ഞു. കൊറോണ വൈറസ് പാര്‍ട്ടികള്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ ഇത് വരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയിലെ ഒരു വലിയ വിഭാഗം കൊറോണ വൈറസിനെ ആദ്യം മുതല്‍ തന്നെ ഗൗരവമായി എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക് ഡൗണ്ട് നിര്‍ത്തലാക്കാന്‍ ജനങ്ങള്‍ വലിയ രീതിയില്‍ തോക്കുകളുമായി തെരുവിലിറങ്ങുക വരെ ചെയ്തിരുന്നു.

Content Highlights; students in us are throwing corona virus parties