ഇന്ത്യന്‍ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ കരുത്തുള്ളതാക്കാന്‍ 10 ബില്ല്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ആശയങ്ങളെ പരിഗണിച്ച് ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിള്‍. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാന വികസനം എന്നീ കാര്യങ്ങളില്‍ ഇന്ത്യയില്‍ പണം ചെലവിടാനാണ് തീരുമാനമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ട്വിറ്ററിലൂടെ പറഞ്ഞു. കൂടാതെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുന്ദര്‍ പിച്ചെ പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തു.

പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചെ വ്യക്തമാക്കി.

അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്.

Content Highlight: 10 Billion Dollar declared by Google to invest in India