റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോര്‍ബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയില്‍ ഇടംപിടിച്ചത്.
ഫോര്‍ബ്സിന്റെ പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബാറന്‍ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ബില്‍ ഗേറ്റ്സ്, ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട്, മാര്‍ക് സുക്കര്‍ബര്‍ഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. അംബാനി കഴിഞ്ഞാല്‍ ഒറക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്, മുന്‍ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍, ടെസ്ലയുടെ എലോണ്‍ മസ്ക്, ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് എന്നിവരാണ് ഏഴ് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരിയില്‍ പകുതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വന്‍ നേട്ടം സാധ്യമായത്. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റെക്കോര്‍ഡിലെത്തിയിരുന്നു.
Content Highlight: Elon Musk beats Mukesh Ambani to become fifth richest billionaire, for a while