പബ്ജിയടക്കം 275 ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Govt plans ban on PubG, 273 other apps after action against 59 Chinese apps

ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ വീണ്ടും 275 ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങുന്നു. ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻ നിർത്തിയാണ് ഇത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത്.

പബ്ജി, സിലി , അലി എക്‌സ്പ്രസ് , ലുഡോ വേള്‍ഡ് , തുടങ്ങി ഇന്ത്യയില്‍ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റല്‍ സ്‌ട്രൈക്കില്‍ നിരോധിക്കപ്പെട്ടേക്കുമെന്നാണ് സൂചന. ചൈനീസ് ആപ്പുകള്‍ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും.

സുരക്ഷാ കാരണങ്ങളും വിവരചോര്‍ച്ചയും സ്വകാര്യത ലംഘനവും മുന്‍ നിര്‍ത്തിയാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്നും രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു

Content Highlights; Govt plans ban on PubG, 273 other apps after action against 59 Chinese apps