കേരളത്തിൽ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് നടക്കും

rajyasabha election will be held on augest 24

കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞടുപ്പ് ഓഗസ്റ്റ് 24 ന് നടക്കും. എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 13 ആണ്. 2022 ഏപ്രിൽ രണ്ട് വരെയാണ് എംപിയുടെ കാലാവധി. സൂക്ഷ്മ പരിശോധന 14 ന് നടക്കും. ഓഗസ്റ്റ് പതിനേഴാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.

നിലവിൽ എൽഡിഎഫിൻ്റെ സീറ്റാണിത്. ഉപതെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥിയെ എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. സീറ്റ് വീരേന്ദ്ര കുമാറിൻ്റെ ലോക് താന്ത്രിക് ജനതാദളിന് തന്നെ നൽകണമോ എന്ന കാര്യത്തിലും മുന്നണി തീരുമാനം എടുക്കും. 2016 ലായിരുന്നു യുഡിഎഫ് ടിക്കറ്റിൽ എംപി വീരേന്ദ്ര കുമാർ രാജ്യസഭാംഗമായത്.

യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരുന്നതിൻ്റെ മുന്നോടിയായി അദ്ധേഹം 2017 ഡിസംബർ 20 ന് രാജ്യസഭാംഗത്വം രാജിവെച്ചു. ഇതേ സീറ്റിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാർച്ചിൽ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു.

Content Highlights; rajyasabha election will be held on augest 24