കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകര്‍ന്നതോടെ രണ്ട് ദിവസമായി ഇരുട്ടിലായി വയനാട്ടിലെ ജനങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാല്പത് ശതമാനത്തോളം ജനങ്ങള്‍ ഇരുട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. വയനാട് സമീപ കാലത്തെങ്ങളും കണ്ടിട്ടില്ലാത്ത തരത്തില്‍ ആഞ്ഞുവീശിയ കാറ്റിലാണ് വൈദ്യുതി ബന്ദം നിലച്ചത്.
893 ഇടങ്ങളില്‍ ലൈനുകള്‍ കനത്ത കാറ്റിലും മഴയിലും പൊട്ടി വീണു. 533 വൈദ്യുതി കാലുകള്‍ തകര്‍ന്നു. 700 വൈദ്യുതി കാലുകള്‍ മറിഞ്ഞു വീണു. മൂന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് രണ്ടു ദിവസത്തിനിടെ വൈദ്യുതി തടസം നേരിട്ടതായാണ് കണക്ക്. കല്പറ്റയിലെ പ്രശ്നം ഏറെക്കുറെ പരിഹരിച്ചെങ്കിലും മാനന്തവാടി ബത്തേരി താലൂക്കുകളില്‍ ഭൂരിഭാഗം ആളുകളും ഇരുട്ടിലായി.
പ്രദേശങ്ങളിലെ മൊബൈല്‍ ഫോണ്‍ ബന്ധവും തകരാറിലാണ്. വൈദ്യുതി ഇല്ലാത്തതും നെറ്റ്വര്‍ക്ക് ലഭ്യമാകാത്തതും പുറം ലോകവുമായുള്ള ബന്ധത്തിന് ഇവിടുത്തുക്കാര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും വൈദ്യുതി പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍. രണ്ട് ദിവസത്തിനകം ജനജീവിതം സാധാരണഗതിയിലേക്കാകുമെന്നാണ് ഇവര്‍ നല്കുന്ന സൂചന.
Content Highlight: Electricity connection lost in Wayanadu amid heavy rain and wind