മൂന്നാര്‍: രാജമല പെട്ടമുടില്‍ ഇന്നലെ വെളുപ്പിനുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടു പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. അമ്പതോളം പേരെയാണ് ഇനിയും കണ്ടെത്തേണ്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് പുലര്‍ച്ചയോടെ തന്നെ തപുനരാരംഭിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
പെട്ടിമുടി ദുരന്തത്തില്‍ ഇതേവരെ 18 പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. അപകടത്തിന്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുളളവര്‍ അപകടനില തരണം ചെയതു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയം നിലനില്‍ക്കുന്നു. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Content Highlight: Rescue operations resumed in Pettimudi, Munnar








