”അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡൻ്റ്”; ട്രംപിനെതിരെ മിഷേൽ ഒബാമ

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡൻ്റാണ് ഡോണാൾഡ് ട്രംപ് എന്ന് മിഷേൽ പറഞ്ഞു. യുഎസ് ഡെമോക്രാറ്റിക് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു മിഷേൽ. ആരോടും യാതൊരു സഹാനുഭൂതിയും ഇല്ലാത്ത ആളാണ് ട്രംപ് എന്നും വ്യക്തമായി പറഞ്ഞാൽ നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും കഴിവുകെട്ട പ്രസിഡൻ്റാണെന്നും മിഷേൽ പറഞ്ഞു.

നല്ലൊരു നേതൃത്വവും സ്ഥിരതയുമാണ് വെെറ്റ് ഹൌസിൽ നിന്ന് പ്രതിക്ഷിക്കുന്നതെങ്കിലും നമുക്ക് ലഭിക്കുന്നത് അസ്ഥിരതയും അരാജകത്വവുമാണെന്നും മിഷേൽ പറഞ്ഞു. രാജ്യത്തിൻ്റെ പൊതുനന്മയെ കരുതി തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കെെവിട്ടു പോകുമെന്നും മിഷേൽ വ്യക്തമാക്കി. 

content highlights: “Wrong President For Our Country”: Michelle Obama Slams Trump