മിസെെൽ പ്രതിരോധ സംവിധാനമുള്ള പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വിമാനം ‘എയർ ഇന്ത്യ വൺ’ വിമാനം അടുത്തയാഴ്ച ഡൽഹിയിലെത്തും. ജോയിംഗ് 777-300 ഇആർഎസ് വിമാനമാണ് എത്തുന്നത്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഔദ്യോഗിക യാത്ര നടത്താൻ കഴിയുന്ന വിമാനത്തിൽ ലാർജ്ജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൌണ്ടർ മെഷേർസ്, സെൽഫ് പ്രോട്ടക്ഷൻ സ്യൂട്ടുകൾ എന്നിവയുണ്ടാകും.
ആദ്യ വിമാനമാണ് അടുത്തയാഴ്ച എത്തുക. രണ്ടാമത്തെ വിമാനം ഡിസംബറിലായിരിക്കും വരിക. ഭാരത് എന്നും ഇന്ത്യ എന്നും വിമാനത്തിന് പുറത്തെഴുതും. അശോകചക്രവും ഉണ്ടായിരിക്കും. ഇന്ത്യൻ എയർഫോർസ് നിയന്ത്രിക്കുന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ടായിരിക്കും.
ഹാക്ക് ചെയ്യാനോ ടാപ്പ് ചെയ്യാനോ കഴിയാത്ത ഓഡിയോ, വീഡിയോ കമ്മ്യൂണിക്കേഷൻ സംവിധാനം, വിവിഐപി യാത്രക്കാർക്കുള്ള വലിയ കാബിൻ, ഒരു ചെറിയ മെഡിക്കൽ സെൻ്റർ, കോൺഫറൻസ് റൂം തുടങ്ങി മധ്യദൂര ശേഷിയുള്ള മിസെെലുകളെ കണ്ടെത്തി നശിപ്പിക്കാനുള്ള സംവിധാനം വരെയുണ്ട്. യുഎസ് പ്രസിഡൻ്റിൻ്റെ വിമാനത്തിനുള്ളത് പോലെ ഒരു മുഴുവൻ ഫ്ളൈയിംഗ് കമാൻഡ് സെൻ്ററിൻ്റെ ശേഷി ഈ വിമാനത്തിനുണ്ട്.
content highlights: A new plane for Modi — high-tech Air India One with missile defense system arrives next week