യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ട്രംപിൻ്റെ പ്രചാരണ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യക്ഷപ്പെട്ടു. ട്രംപിൻ്റെ ക്യാമ്പെയിൻ ടീം പുറത്തിറക്കിയ വീഡിയോയിലാണ് മോദിയുടെ പ്രസംഗങ്ങളുടെ ദൃശ്യങ്ങളും അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടിയിലെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.
America enjoys a great relationship with India and our campaign enjoys great support from Indian Americans! 👍🏻🇺🇸 pic.twitter.com/bkjh6HODev
— Kimberly Guilfoyle (@kimguilfoyle) August 22, 2020
അമേരിക്കയിലെ 20 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടാണ് ട്രംപ് ഈ പരസ്യമിറക്കിയതെന്നാണ് റിപ്പോർട്ട്. മോദിയുമായുള്ള ട്രംപിൻ്റെ സൌഹൃദം ഡെമോക്രാറ്റുകളുടെ വോട്ടു ബാങ്കായ ഇന്ത്യക്കാരെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അടുപ്പിച്ചിട്ടുണ്ടെന്ന അവകാശവാദം ഉയർന്നിരുന്നു. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വെെസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനേക്കാൾ പിന്തുണ ഇന്ത്യക്കാർക്കിടയിൽ തനിക്കുണ്ടെന്ന് ട്രംപും അവകാശപ്പെട്ടിരുന്നു.
മിഷിഗൺ, പെൻസിൽവാലിയ, ഓഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഇന്ത്യൻ വംശജരുടെ പിന്തുണ നിർണായകമാണെന്ന് ട്രംപിൻ്റെ കാമ്പെയിൻ കമ്മറ്റി വിലയിരിത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മോദിയെ ഉൾപ്പെടുത്തിയുള്ള ട്രംപിൻ്റെ പുതിയ നീക്കം.
content highlights: Trump campaign releases first commercial for Indian-Americans featuring PM Modi