വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗ്ഗക്കാരന് നേരെ പൊലീസ് വെടിവെയ്പ്പ്. കഴിഞ്ഞയിടെ ജോര്‍ജ്ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗ്ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ വംശീയ വെറി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജേഖബ് ബ്ലെയ്‌ക്കെന്ന 29കാരനാണ് പൊലീസിന്റെ വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റത്.
ശക്തമായ പ്രതിഷേധവുമായി ലക്ഷക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള ആളുകളുടെ കൂട്ടം കൂടല്‍ ഉദ്യോഗസ്ഥര്‍ക്കും തലവേദനയാകുന്നുണ്ട്.
മൂന്ന് മക്കളുടെ മുന്നില്‍ വെച്ചാണ് ബ്ലേയ്ക്കിനെ എഴ് തവണ വെടിവെച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന ബ്ലെയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തിനാണ് ബ്ലെയ്ക്കിനെ വെടിവെച്ചതെന്ന് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. ഓഗസ്റ്റ് 23നായിരുന്നു സംഭവം.
വീണ്ടും ബ്ലാക്ക്‌സ് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളുമായി തെരുവ് സജീവമായതോടെ വിസ്‌കൊണ്‍സിനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. കൂടാതെ പ്രദേശത്ത് അടിയന്താരവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Shooting of Jacob Blake Wisconsin, a Black Man Declares State Of Emergency Amid protest