ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 2019 മുതല്‍ കഴിഞ്ഞ 18 മാസത്തോളം സാമൂഹ്യ പ്രശ്‌നങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നിവയ്ക്കായി 4.61 കോടി രൂപയാണ് ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതേ കാലയളവില്‍ 1.84 കോടി രൂപയും ചെലവഴിച്ചതായി സാമൂഹ്യ മാധ്യമ ഭീമന്റെ ചെലവുകള്‍ സൂചിപ്പിക്കുന്നു.
പരസ്യങ്ങള്‍ക്കായി പണം ചെലവവഴിച്ച ആദ്യ പത്തില്‍ നാല് പേരും ബിജെപിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഇതില്‍ മൂന്ന് പേരും ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ തലസ്ഥാനത്തെ അഡ്രസ്സാണ് നല്‍കിയിരിക്കുന്നതെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
‘മൈ വോട്ട് ഫോര്‍ മോദി’ എന്ന പേജ് 1.39 കോടി, ‘ഭാരത് കെ മന്‍ കി ബാത്’ 2.24 കോടി, വാര്‍ത്താധിഷ്ഠിത പേജായ ‘നേഷന്‍ വിത്ത് നമോ’ 1.28 കോടി, സെക്യൂരിറ്റി ആന്റ് ഇന്റലിജന്റ്‌സ് സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവും മുന്‍ എംപിയുമായിരുന്ന ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ടുള്ള പേജ് 0.65 കോടി രൂപയുമാണ് ഫേസ് ബുക്കിന് പരസ്യയിനത്തില്‍ ചെലവഴിച്ചിട്ടുള്ളത്.
2019 ഏപ്രില്‍-മെയ് തെരഞ്ഞെടുപ്പിനുള്‍പ്പെടെ ബിജെപി ചെലവഴിച്ചത് ആകെ പരസ്യങ്ങളുടെ 64% തുകയാണ്. 10.17 കോടി രൂപ ഫേസ്ബുക്ക് പരസ്യത്തിനായി തന്നെ ചെലവാക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ആദ്യ പത്തില്‍ വരുന്ന മറ്റൊരു പാര്‍ട്ടി ആം ആദ്മി ആണ്. 69 ലക്ഷം രൂപയാണ് ഇവര്‍ ഫേസ്ബുക്ക് പ്രചാരണത്തിന് ഉപയോഗിച്ചത്.
ഒരു കോടിയിലധികം രൂപയുള്ള ന്യൂസ് പ്ലാറ്റ്‌ഫോം ഡെയ്ലിഹണ്ട്, 86.43 ലക്ഷം രൂപയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഫ്‌ളിപ്കാര്‍ട്ട് എന്നിവയാണ് ഈ വിഭാഗത്തിലെ ആദ്യ പത്തില്‍ വരുന്ന പരസ്യദാതാക്കള്‍.
Content Highlight: BJP tops political ad spend on Facebook India