‘ഇനിയും കാലതാമസം നേരിട്ടാല്‍…’; നീറ്റ്-ജെഇഇ പരീക്ഷ തര്‍ക്കത്തിനിടെ മോദിക്ക് കത്തെഴുതി 150ഓളം അധ്യാപകര്‍

ന്യൂഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷ തര്‍ക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വ്വകലാശാലകളിലെ 150ഓളം വിദ്യാസമ്പന്നര്‍. പ്രവേശന പരീക്ഷകള്‍ മാറ്റി വെക്കാന്‍ തീരുമാനിച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നതിന് തുല്യമാണെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ചിലര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുവാക്കുകയാണെന്ന് അവര്‍ കത്തില്‍ പറഞ്ഞു. സെപ്തംബറില്‍ ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്താനുള്ള തിയതി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതു മുതല്‍ കൊവിഡ് സ്ഥിതി കാണിച്ച് പരീക്ഷകള്‍ മാറ്റാനുള്ള പ്രതിഷേധങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങിയിരുന്നു.

വിദ്യാര്‍ത്ഥികളാണ് ഭാവിയുടെ വാഗ്ദാനങ്ങളെന്നും, കൊവിഡ് സാഹചര്യത്തില്‍ അവരുടെ ജീവിതത്തിലും പല മാറ്റങ്ങളും ഇതിനോടകം തന്നെ വന്നു കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. എങ്കിലും നിശ്ചയിച്ച തിയതിയില്‍ നിന്ന് പരീക്ഷ നടത്തിപ്പില്‍ എന്തെങ്കിലും കാലത്താമസം സംഭവിച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം തന്നെ നഷ്ടമാക്കുമെന്നും, അവരുടെ സ്വപ്‌നവും ഭാവിയും ഒന്നിനും വേണ്ടി വിട്ടുവീഴ്ച്ച ചെയ്യേണ്ടതെല്ലെന്നും കത്ത് ചൂണ്ടികാട്ടുന്നു.

ഡല്‍ഹി സര്‍വകലാശാല, ഇഗ്നൗ, ലക്ക്‌നൗ സര്‍വകലാശാല, ജെഎന്യു, ബിഎച്ച്‌യു, ഐഐടി ഡല്‍ഹി എന്നിവടങ്ങളില്‍ നിന്നും ലണ്ടന്‍ സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല, ജറുസലേമിലെ ഹീബ്രു സര്‍വകലാശാല, ബെന്‍ ഗുറിയന്‍ സര്‍വകലാശാല, ഇസ്രയേല്‍ എന്നിവടങ്ങളിലുള്ള ഇന്ത്യന്‍ അക്കാഡമീഷ്യന്മാരും ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ദഗ്രസ്സിന്റെ നേതൃത്വത്തില്‍ 7 സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപിയിതര മുഖ്യമന്ത്രിമാര്‍. അതേസമയം, പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം മൂലമാണന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രയും പ്രതികരിച്ചിരുന്നു.

ജെഇഇ പരീക്ഷയ്ക്കായി റജിസ്റ്റര്‍ ചെയ്ത 8.58 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 7.25 ലക്ഷം വിദ്യാര്‍ത്ഥികളും അവരുടെ അഡ്മിറ്റ് കാര്‍ഡ് ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.

Content Highlight: “Further Delay Will…”: Over 150 Academicians To PM On JEE, NEET Exams