റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം സ്വീകരിച്ച് ട്രംപ്; ഇനി പോരാട്ടം

Trump Accepts Republican Nomination For 2nd Term, Attacks

യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷൻ ഡോണാൾഡ് ട്രംപ് സ്വീകരിച്ചു. തുടർന്നുണ്ടായ പ്രസംഗത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ വെെസ് പ്രസിഡൻ്റുമായ ജോ ബെെഡനെ കടന്നാക്രമിക്കുകയുണ്ടായി. അമേരിക്കയുടെ മഹത്വത്തെ നശിപ്പിക്കാനാണ് ജോ ബെെഡൻ പ്രവർത്തിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ബെെഡൻ ദുർബലനാണെന്നും തെരഞ്ഞെടുപ്പിൽ ബെെഡൻ വിജയിച്ചാൽ അത് അമേരിക്കയെ നാശത്തിലേക്കായിരിക്കും നയിക്കുകയെന്നും ട്രംപ് ആരോപിച്ചു. 

അമേരിക്കയുടെ സ്വപ്നത്തെ നമുക്ക് സംരക്ഷിക്കാനാവുമോ എന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുമെന്നും ട്രംപ് പറഞ്ഞു. വഞ്ചനകളുടേയും വിഡ്ഢിത്തരങ്ങളുടേയും ചരിത്രമാണ് ബെെഡനുള്ളത്. അമേരിക്കയുടെ ആത്മാവിൻ്റെ സംരക്ഷകനല്ല ജോ ബെെഡൻ. അയാൾ അമേരിക്കയിലെ തൊഴിലുകളെ നശിപ്പിക്കും. പ്രസിഡൻ്റാകാൻ അവസരം നൽകിയാൽ അയാൾ അമേരിക്കയുടെ മഹത്വം തകർക്കും. ട്രംപ് പറഞ്ഞു. വെെറ്റ് ഹൗസിലെ സൗത്ത് ലോണിൽ നിന്നാണ് ട്രംപ് നോമിനേഷൻ സ്വീകരിച്ച് പ്രസംഗിച്ചത്. 

content highlights: Trump Accepts Republican Nomination For 2nd Term, Attacks “Weak” Biden