കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള കരാർ അവസാനിപ്പിച്ച് കാനഡ

Canada’s top doctor ‘optimistic’ after Canada-China vaccine partnership collapses

കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ചൈനയുമായുള്ള പരസ്പര സഹകരണ കരാറിൽ നിന്നും പിന്മാറി കാനഡ. ചൈനയുടെ ഭൌമ രാഷ്ട്രീയ ആശങ്കകളാണ് കരാർ ഇല്ലാതാകുവാൻ ഇടയാക്കിയതെന്നാണ് കാനഡയിൽ നിന്നും ലഭിക്കുന്ന വിവരം. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ കാനഡയിലേക്ക് അയയ്ക്കുന്നത് ചൈനീസ് ഭരണകൂടം തുടർച്ചയായി തടയുകയായിരുന്നു. ഇതോടെ ചൈ​നീ​സ് ക​മ്പനി കാ​ൻ​സി​നോ ബ​യോ​ള​ജി​ക്സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ക്കു​കയാണെന്ന് കാനഡയുടെ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് കൗ​ണ്‍​സി​ൽ വ്യ​ക്ത​മാ​ക്കുകയായിരുന്നു.

ചൈ​ന​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ വി​ബി​ഐ വാ​ക്സി​ൻ​സ് ഉ​ൾ​പ്പെ​ടെ ര​ണ്ട് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​താ​യി എ​ൻ​ആർസി വ്യക്തമാക്കിയിട്ടുണ്ട്. മെ​യി​ലായിരുന്നു​ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ചൈ​നീ​സ് ക​ന്പ​നി​യാ​യ കാ​ൻ​സി​നോ​യു​മാ​യു​ള്ള കരാർ അംഗീകരിച്ചത്. ചൈനീസ് ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ പീപ്പിൾസ് ലി ബറേഷൻ ആർമി അംഗങ്ങൾക്കായി വാക്സിൻ നിർമ്മിക്കുന്ന കമ്പനിയാണ് കാൻസിനോ. ഇത് തന്നെയാണ് ഇവരുടെ കനേഡിയന്‍ സഹകരണത്തിന് ചൈനീസ് ഭരണകൂടം തടയിടാന്‍ കാരണമെന്നാണ് നിഗമനം.

Content Highlights; Canada’s top doctor ‘optimistic’ after Canada-China vaccine partnership collapses