പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വർധിപ്പിച്ചു. എൻഐഎയ്ക്ക് ലഭിച്ച വധഭീഷണിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പാണ് സുരക്ഷ വർധിപ്പിച്ചത്. ylalwani12345@gmail.com എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് വധഭീഷണി സന്ദേശം എൻഐഎയ്ക്ക് ലഭിച്ചത്. നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് അയച്ചാതാരെന്ന് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്ത്യയ്ക്ക് പുറത്തു നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നാണ് നിഗമനം. തുടർന്ന് ഇതിനെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് എൻഐഎ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തുടർന്ന് വിശദമായ അന്വേഷണം റോയും ഇന്റലിജൻസ് ബ്യൂറോയും ഡിഫൻസ് ഇന്റലിജൻസും ഏറ്റെടുത്തു. എന്നാൽ ഇക്കാര്യവുമായി ബന്ധപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവമുണ്ടായത്.
ക്രിപ്റ്റോ കറൻസിയുമായി ബന്ധപെട്ട ട്വീറ്റുകളായിരുന്നു പ്രധാന മന്ത്രിയുടെ ട്വിറ്റർ അക്കൌണ്ടിൽ വന്നത്. ഇതിനു മുമ്പും നിരവധി തവണ പ്രധാന മന്ത്രിക്ക് വധഭീഷണികൾ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി പ്രധാന മന്ത്രിക്കെതിരെ ഭീഷണി ഉയർത്തിയ 33 കാരനെ നോയിഡ പേലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയിൽ സിഎഎയും എൻആർസിയും നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി നൽകിയ അൻവർ, നിയാസ് എന്നീ രണ്ടുപേരെയും കർണാടകയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights; National Investigation Agency receives an email with death threat issued against Prime Minister Narendra Modi: Reports Times Now