ചവറ, കുട്ടനാട് അടക്കം 65 നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന നവംബറില്‍ തന്നെ കേരളത്തില്‍ നടത്താനുള്ള ഉപ തെരഞ്ഞെടുപ്പുകളും നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനോടൊപ്പം തന്നെ രാജ്യത്ത് നടക്കാനിരിക്കുന്ന 65 തെരഞ്ഞെടുപ്പുകളും നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ഇന്ന് തീരുമാനമായി.

ചവറയിലും, കുട്ടനാട്ടിലുമാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിജയന്‍ പിള്ളയുടെ മരണത്തോടെയാണ് ചവറയില്‍ സീറ്റ് ഒഴിവ് വന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പരപാടികള്‍ മാറ്റിവെച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരുംദിവസങ്ങളില്‍ ഉണ്ടാകും. നവംബര്‍ 29ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.

Content Highlight: By-Elections will be held in November