സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെ. കെ ഷെെലജ. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യവകുപ്പിൽ സ്ഥാനമില്ലെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ല
കുളത്തൂപ്പുഴയിൽ കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ് എൻജിഒ പ്രവർത്തകനാണോ എന്ന ചോദ്യത്തിന് ഡിവെെഎഫ്ഐക്കാർക്ക് മാത്രമെ പീഡിപ്പിക്കാൻ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ എന്നയാൾ കോൺഗ്രസ് കാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുകയാണ്.
content highlights: KK Shailaja against Ramesh Chennithala’s controversial statement over the Kulathupuzha case