യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021 ലെ സമാധാന നോബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് പിന്നാലെ നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്മാന് ക്രിസ്റ്റ്യൻ ടൈബ്രിംഗ് ആണ് ട്രംപിനെ നാമനിർദേശം ചെയ്തത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യൻ ട്രൈബിംഗ് പറഞ്ഞു. ഇന്ത്യ- കാശ്മീർ തർക്കത്തിലെ ട്രംപിന്റെ ഇടപെടൽ സംബന്ധിച്ചും ട്രൈബൽ നാമ നിർദേശത്തിൽ സൂചിപ്പിച്ചു.
പുരസ്കാരത്തിന് നാമനിർദേശം ചെയ്ത മറ്റുള്ള അപേക്ഷകരെക്കാൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് കരുതുന്നുവെന്നും, ഇസ്രായേലും യുഎസും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാന പങ്ക് വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ ഇസ്രായേൽ കരാർ ഒരു വഴിത്തിരിവാകും. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റെയും സമൃദ്ധിയുടേയും മേഖലയാക്കി മാറ്റും. ഇന്ത്യ- പാകിസ്ഥാൻ തർക്കം, ഉത്തര കൊറിയ- ദക്ഷിണ കൊറിയ സംഘർഷം തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികൾ തമ്മിൽ സമ്പർക്കം സുഗമമാക്കുന്നതിൽ ട്രംപ് സുപ്രധാന പങ്കു വഹിക്കുകയും ചലനാത്മക സൃഷ്ടിക്കുകയും ചെയ്തതായി നാമനിർദേശത്തിൽ നോർവീജിയൻ പാർലമെന്റ് അംഗം കുറിച്ചു.
Content Highlights; Donald Trump has been nominated for the 2021 Nobel Peace Prize








