ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിൻ്റെ മരണത്തിനെതിരെ പ്രതിഷേധം നടത്തിയവർ വാഷിങ്ടൺ ഡി.സിയിലുള്ള ഗാന്ധിജിയുടെ പ്രതിമയെ പോലും വെറുതെവിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഒരു കൂട്ടം ആക്രമികളാണ് ഗാന്ധിജിയുടെ പ്രതിമ തകർത്തതെന്നും പ്രതിമ തകർത്തതിനെക്കുറിച്ച് ഇതുവരെ ആരും പ്രതികരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് കാൽമുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മേയ് 25നാണ് അമേരിക്കയിൽ പ്രതിഷേധം തുടങ്ങുന്നത്. വ്യാപകമായ പ്രതിഷേധം നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിയാത്ത സാഹചര്യം വരെയുണ്ടായി. എബ്രാഹം ലിങ്കൻ, ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ എന്നിവരുടെ പ്രതിമകളും പ്രതിഷേധക്കാർ തകർത്തുവെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞു. പ്രതിമകൾ നശിപ്പിച്ചതിലൂടെ ചരിത്രത്തെയാണ് അവർ നശിപ്പിച്ചത്. അതിനാൽ ഇവർക്ക് 10 വർഷം ജയിൽ വാസം ശിക്ഷയായി നൽകിയാലും അധികമാവില്ല. ട്രംപ് പറഞ്ഞു
content highlights: Protesters didn’t even spare statue of Mahatma Gandhi: Donald Trump