സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

Heavy rain four districts declared red alert

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപെടും. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച് അലേർട്ടുള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരേ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ന്യോള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും. ഇന്നും നാളെയും അതിതീവ്ര മഴക്കും സാധ്യതയുണ്ട്. മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകള്‍ നിറയുന്നു. ഇതോടെ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ 10 സെ.മി വീതവും തുറന്നു. തൊടുപുഴ മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

Content Highlights; Heavy rain four districts declared red alert