ഇത്തവണ സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് താൻ തന്നെയാണ് യോഗ്യനെന്ന് ഡോണാൾഡ് ട്രംപ്

Trump Says Nobel Peace Prize Possible For 'stopping Mass Killings' Between Serbia, Kosovo

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് താൻ തന്നെയാണ് യോഗ്യനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സെർബിയ- കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്ന് നോർത്ത് കരോലിനയിലെ ഒരു തെരഞ്ഞടുപ്പ് റാലിയിൽ ട്രംപ് വ്യക്തമാക്കി. കൊസവോയും സെർബിയയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കാൻ പോകുന്നത് നമ്മളാണെന്നും അവർ വർഷങ്ങളായി പരസ്പരം കൊല്ലുന്നത് അവസാനിപ്പിക്കാൻ പോവുകയാണ്. നമുക്ക് ഒത്തുചേരാമെന്ന് അവരോട് പറഞ്ഞതായും ട്രംപ് അവകാശപെട്ടു. എന്നാൽ ട്രംപ് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിക്കുമായും കൊസവോ പ്രധാനമന്ത്രി അവ്ദുല്ല ഹോതിയുമായും ചർച്ച നടത്തിയതല്ലാതെ ചർച്ചക്ക് കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.

ഇത് രണ്ടാം തവണയാണ് ട്രംപിനെ സമാധാന നോബേലിനായി നോർവേ പാർലമെന്റ് അംഗം ക്രിസ്ത്യൻ ട്രൈബിങ് നാമനിർദേശം ചെയ്യുന്നത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാന ചർച്ചക്ക് മധ്യസ്ഥം വഹിച്ചതിനായിരുന്നു ഇത്തവണ ട്രംപിനെ സമാധാന നൊബേലിന് ശുപാർശ ചെയ്തത്. പിന്നാലെ ഇസ്രായേലും ബഹ്റൈനും തമ്മിൽ കരാറുണ്ടായിരുന്നു. 2019 ൽ ഉത്തര കൊറിയയുമായുള്ള ചർച്ചയുടെ പേരിലായിരുന്നു ആദ്യം നാമനിർദേശം ചെയ്തത്. ലോകാമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു എന്നും, പുരസ്കാരത്തിനു നാമനിർദേശം ചെയ്തിട്ടുള്ള മറ്റ് അപേക്ഷകരേക്കാൾ കൂടുതൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്നും ട്രൈബിങ് വ്യക്തമാക്കി.

Content Highlights; Trump Says Nobel Peace Prize Possible For ‘stopping Mass Killings’ Between Serbia, Kosovo