തിരുവനന്തപുരം: കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന സമിതി പുനഃസംഘടനയ്ക്ക് ശേഷം പോതുരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ശോഭാ സുരേന്ദ്രനെ തിരികെ പൊതു മധ്യത്തിലെത്തിക്കാനുള്ള നടപടിയാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെന്നാണ് വാര്‍ത്തകള്‍.
ശോഭാ സുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും പാര്‍ട്ടി നേതൃത്വമോ, ശോഭാ സുരേന്ദ്രനോ നല്‍കിയിട്ടില്ല.
അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്ന് കേട്ടത് ശോഭാ സുരേന്ദ്രന്റെ പേരായിരുന്നെങ്കിലും പാര്‍ട്ടി, കെ സുരേന്ദ്രന് അധ്യക്ഷ സ്ഥാനം നല്‍കുകയായിരുന്നു. പിന്നീട് നടന്ന പുനഃസംഘടനയിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശോഭാ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റിയത്.
ഇതിലുള്ള അതൃപ്തിയാണ് ശോഭാ സുരേന്ദ്രനെ പൊതുമധ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും പിന്നീട് നടന്ന സമര പരിപാടികളിലൊന്നും സോഭാ സുരേന്ദ്രന്റെ സാന്നിധ്യം കണ്ടിരുന്നില്ല. ദേശീയ തലത്തില്‍ പദവി നല്‍കി ശോഭാ സുരേന്ദ്രനെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് പാര്‍ട്ടി നേതൃത്വം ആരായുന്നത്.
Content Highlights: Sobha Surendran may appointed as chairperson of National Commission for Women