യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി ജോ ബൈഡനോട് പരാജയപെട്ടാൽ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബുധനാഴ്ച വൈറ്റ് ഹൌസിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കൻ ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്വത്തിനോട് താങ്കൾ പ്രതിജ്ഞാബദ്ധനാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സംഭവിക്കുന്നതെന്താണെന്ന് നമുക്ക് കാണാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ഡെമോക്രാറ്റിക് സ്ഥാനാർത്തി ജോ ബൈഡനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിലവിൽ രണ്ടാം സ്ഥാനാത്താണ് ട്രംപ്.
വാർത്താ സമ്മേളനത്തിൽ പോസ്റ്റൽ ബാലറ്റുകളെ കുറിച്ച് ട്രംപ് ആരോപിച്ചു. കൊവിഡ് മൂലം വളരെയധികം പോസ്ററൽ ബാലറ്റുകൾ ഉപയോഗിക്കുന്നതായും പോസ്റ്റൽ ബാലറ്റിനെ താൻ ശക്തമായി എതിർക്കുന്നവെന്നും ഇവ വലിയ ദുരന്തമാണെന്നും ട്രംപ് വ്യക്തമാക്കി. പോസ്റ്റൽ ബാലറ്റുകളിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഡെമോക്രാറ്റുകൾ പോസ്റ്റൽ ബാലറ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ വളരെ സമാധാനപരമായിരിക്കുമെന്നും അധികാര കൈമാറ്റത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും ട്രംപ് അഭിപ്രായപെട്ടു.
Content Highlights; US election 2020: Trump again refuses to promise a peaceful transfer of power if he loses