കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ. നിക്ഷേപ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആർബിഐ പട്ടിക ഇറക്കിയത്.
പൊതു മേഖല സ്ഥാപനങ്ങളായ കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ, കേരള അർബൻ റൂറൽ ഡവലപ്പ്മെന്റ് എന്നീ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിയില്ല. കേരളത്തിലെ നാല് ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്കാണ് നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളതെന്നും ആർബിഐ വ്യക്തമാക്കി.
Content Highlights; RBI announces special Open Market Operations to push bond yield