ഇന്ത്യൻ സംഗീതത്തിന്റെ തീരാ നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

narendra modhi and ramnadh kovindh condolences to sp balasubrhamanyam

എസ്പി ബാലസുബ്രഹ്മണ്യനില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്വര മാധുര്യം പതിറ്റാണ്ടുകളോളം പ്രേക്ഷകരെ ആഹ്ളാദിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നവെന്നും പ്രധാന മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യൻ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.

എസ്പിബിയുടെ വേർപാട് ഇന്ത്യൻ സംഗീതത്തിന് നികത്താനാകാത്ത വിടവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. സമാനതകളില്ലാത്ത സംഗീതവും മധുര ശബ്ദവും എസ്പി ബാലസുബ്രഹ്മണ്യത്തെ എന്നെന്നും ഓർമ്മയിൽ നിലനിർത്തുമെന്ന് അമിത് ഷാ പറഞ്ഞു.

Content Highlights; narendra modhi and ramnadh kovindh condolences to sp balasubrhamanyam